Posted on: 14 Jan 2011
പോത്തന്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ താലൂക്ക് കലോത്സവത്തില്‍ തിരുവള്ളൂര്‍ യുവധാര ഗ്രന്ഥശാല ഒന്നാമതെത്തി. സമാപന സമ്മേളനം പു.ക.സ.സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എന്‍.മുരളി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് എം.ജി. രവീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്.വി.സജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.രാജ്മോഹന്‍ സമ്മാനവിതരണം നടത്തി.
സമാപന സമ്മേളനത്തില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.മുനീര്‍, ജി.സതീശന്‍നായര്‍, ജി.വാമദേവന്, എം.എന്‍.ശാരദാമ്മ, ബി.രവീന്ദ്രന്‍നായര്‍, ജെ.എം.റഷീദ്, കെ.വിശ്വംഭരന്, ജി.ശ്രീകണ്ഠന്,ബി.വിമല്‍കുമാര്‍, എസ്.എ.മജീദ്, എ.എ.ഹക്കീം, രാധാദേവി, ജസിമുദീന്‍ എന്നിവര്‍ സംസാരിച്ചു.